കൊൽക്കത്ത: മുസ്ലീങ്ങളായി ജനിക്കാത്തവർ നിർഭാഗ്യരാണെന്ന പരാമർശവുമായി പശ്ചിമ ബംഗാൾ മന്ത്രി. കൊൽക്കത്ത മേയറും മന്ത്രിയുമായ ഫിർഹാദ് ഹക്കീം ആണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ ഹക്കീമിനെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്.
ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങളായി ജനിക്കാത്ത എല്ലാവരും നിർഭാഗ്യർ ആണ്. മുസ്ലീങ്ങൾ അല്ലാത്ത എല്ലാവരും ഇസ്ലാം മതം സ്വീകരിക്കണം. അങ്ങിനെയെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവർ ആകുമെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച സംഘടനയ്ക്ക് നന്ദി പറയുന്നു. ഇങ്ങിനെയുള്ള പരിപാടികളിലൂടെ മാത്രമേ ഇസ്ലാം മതത്തിന്റെ മേന്മയെക്കുറിച്ച് മറ്റ് മതങ്ങൾ മനസ്ലിലാക്കുകയുള്ളൂ. നമുക്ക് അള്ളാഹുവിന്റെ കരുണയുണ്ട്. സ്വർഗത്തിലേക്കുള്ള പാതയാണ് ഇസ്ലാം മതം. തെറ്റ് ചെയ്യാത്ത എല്ലാ ഇസ്ലാംമത വിശ്വാസികളും സ്വർഗ്ഗത്തിൽ പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അള്ളാഹുവിന്റെ കരുണകിട്ടാത്തവർ സൂക്ഷിക്കണം. കാരണം അവർക്ക് സ്വർഗം ലഭിക്കുകയില്ല. എന്നാൽ ഈ നിർഭാഗ്യരെ ഇസ്ലാം മതം സ്വീകരിക്കും. അങ്ങിനെ ചെയ്താൽ അള്ളാഹു തങ്ങളോട് കടപ്പെട്ടിരിക്കുമെന്നും ഹക്കീം പറഞ്ഞു.
പരാമർശത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ആയിരുന്നു ഹക്കീമിനെതിരെ പ്രതിഷേധം ഉയർന്നുവന്നത്. മന്ത്രിയുടേത് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പരാമർശം ആണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഇത് തങ്ങൾ അനുവദിക്കില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post