കെയ്റോ: ഈജിപ്ത്യന്‍ ക്രിസ്ത്യാനികളായ 21 യുവാക്കളുടെ തലയറുക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധമായി ലിബിയയിലെ ഐസിസ് ഭീകരരുടെ താവളങ്ങളില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി.ഐസിസിന്റെ താവളങ്ങളും സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളും തകര്‍ക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരരുടെ പിടിയിലുള്ള ദേര്‍ന നഗരത്തില്‍ തങ്ങളുടെ സഹകരണത്തോടെയാണ് ഈജിപ്ത് ആക്രമണം നടത്തിയതെന്ന് ലിബിയന്‍ ഉദ്യോഗസ്ഥരും അറിയിച്ചു.
ഈജിപ്തിലെ 21 യുവാക്കളെയാണ് കഴിഞ്ഞദിവസം ഐസിസ് തലയറുത്ത് കൊന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞായറാഴ്ചയാണ് ഐസിസ് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഈജിപ്തില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഐസിസിനെതിര കടുത്ത രീതിയില്‍ പ്രതികരിക്കാനുള്ള അവകാശം തങ്ങള്ക്കുണ്ടെന്ന്നേരത്തെ ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി പറഞ്ഞിരുന്നു.
Discussion about this post