തിരുവനന്തപുരം; പ്രവർത്തകർക്കിടയിൽ പണത്തിനോട് ആർത്തി കൂടിയെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവന ശരി വയ്ക്കും വിധം റിപ്പോർട്ടുകൾ.
കാഞ്ഞങ്ങാട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ യുവ നേതാവിനെതിരേ സി.പി.എമ്മിന്റെ അന്വേഷണ കമ്മിഷൻ. ഉദുമ ഏരിയാ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പാർട്ടി ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് യുവനേതാവ്.
ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപയുടെ കാർ വാങ്ങി തുടങ്ങി ഇയാൾക്കെതിരായ ആരോപണങ്ങളും ചർച്ചയായിരുന്നു.ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നുവെന്ന യുവ നേതാവിന്റെ മറുപടി തൃപ്തികരം അല്ലെന്ന നിലപാട് ആണ് പാർട്ടിയ്ക്ക്.
Discussion about this post