ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം വിരാട് കോഹ്‌ലിയുടെ പബ്ബിനെതിരെ പോലീസ് കേസ്.ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ‘വൺ8 കമ്യൂൺ’ എന്ന പബ്ബിനെതിരെയാണ് കേസ്.
എം.ജി റോഡിലെ മറ്റു പബുകൾക്കെതിരെയും ബംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്.പ്രവർത്തനാനുമതിയുള്ള ഒരു മണിക്ക് ശേഷവും പ്രവർത്തിച്ചതിനാണ് നടപടി.അർധരാത്രിയും ഉച്ചത്തിൽ പാട്ട് വെക്കുന്നെന്ന പരാതിയെ തുടർന്നാണ് പോലീസ് എത്തിയത്. ബംഗളുരുവിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തുടർനടപടികൾ എടുക്കുമെന്നും പോലീസ് അറിയിച്ചു.
വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള ‘വൺ 8 കമ്യൂൺ’ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബംഗളൂരുവിൽ തുറന്നത്. ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡിന് (പി.പി.എൽ) പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കുന്നതിൽനിന്ന് കഴിഞ്ഞ വർഷം വൺ8 കമ്യൂണിനെ ഡൽഹി ഹൈക്കോടതി വിലക്കിയതും ചർച്ചയായിരുന്നു.
Discussion about this post