കൊച്ചി:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ.മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കോളേജ് പഠനകാലത്ത് കാംപസില്‍വെച്ച് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചിരുന്നത്.എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. അശ്ലീല വെബ്‌സൈറ്റുകളിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പോലീസില്‍ പരാതി നല്‍കി. രോഹിത്തിനെതിരായ തെളിവുകൾ അടക്കാന് പരാതി.ഇയാള്‍ക്കെതിരേ എട്ട് പെണ്‍കുട്ടികള്‍കൂടി സമാനപരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post