ന്യൂഡൽഹി : ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ജി 20 ഉച്ചകോടിയിൽ ചരിത്രപരവും നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടതായി ലോക്‌സഭാ സ്പീക്കർ ഓം ബിർള. നേരത്തെ ജി20യിൽ ഭൂരിപക്ഷഭിപ്രായത്തിൽ ഒരു അജണ്ടയും തീരുമാനിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യങ്ങളുടെയും ലോകത്തിന്റെയും പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ലോകമേ തറവാട് എന്ന വീക്ഷണത്തിലൂടെയാണ് ഇന്ത്യ കാണുന്നത് . ഈ വീക്ഷണം ലോകം മനസ്സിലാക്കി എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് ജി20 യിൽ അജണ്ടകൾ നടപ്പിലാക്കാൻ സാധിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ വെല്ലുവിളികൾ കൂട്ടായി പരിഹരിക്കാം എന്ന ഇന്ത്യയുടെ നയം ലോകത്തെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്നിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നത് ഇന്ത്യയാണ് .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുഴുവൻ വഴികാട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ 18-ാം ലോക്‌സഭയിൽ നിലവാരമുള്ള ചർച്ചകൾ നടത്താനും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനും എല്ലാ പാർട്ടികളോട് ഓം ബിർള പറഞ്ഞിരുന്നു. വോട്ടിംഗിലൂടെ ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നു. ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് ഒരു സന്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ആഗോള വെല്ലുവിളികൾക്കും ഇന്ത്യ പരിഹാരം നൽകുന്നുണ്ടെന്ന് ഓം ബിർള നിരീക്ഷിച്ചു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം. പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന മന്ത്രം ലോകത്തിന് നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post