നമ്മുടെ സുഖദുഖങ്ങൾ പങ്കിടുന്നയിടമാണ് വീട്. വീട് വീടാവണമെങ്കിൽ സന്തോഷം നിറയണം. കുടുംബം ഒത്തുചേരണം. എന്നാൽ എത്ര ശ്രമിച്ചിട്ടും വീട്ടിനുള്ളിലെ ജീവിതം ക്ലേശകരമാണെങ്കിൽ വാസ്തു പ്രശ്‌നം ഒരു കാരണമായേക്കാം. പഴമക്കാർ പറയുന്നത് അനുസരിച്ച് നമ്മുടെ ജീവിതത്തിൽ വാസ്തു നിർണായക സ്വാധീനം ചെലുത്തുന്നു. നാം മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും വാസ്തു ദോഷത്തിനും ഗുണത്തിനും കാരണമായി ഭവിക്കുന്നത്.
വാസ്തു ശാസ്ത്രം അനുസരിച്ച് ചില സസ്യങ്ങൾ ഒരാളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസത്തിൽ ഏറെ പ്രധാന്യമുള്ളതാണ് നാളികേരവും കേരവൃക്ഷവും.
തെങ്ങിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇതറിയാതെ തന്നെ വീടിന്റെയുംപറമ്പിന്റെയും ഭംഗി കൂട്ടാൻ പലരും വീടിന് മുന്നിൽ തെങ്ങുകൾ നട്ടുപിടിപ്പിക്കാറുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ വീടിന് മുന്നിൽ ഒരു തെങ്ങ് നട്ടാൽ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കുഴപ്പമില്ലാത്ത ജീവിതം നയിക്കുന്നതിനും സഹായിക്കുന്നു. ജോലിയിലോ ബിസിനസിലോ പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ മുറ്റത്ത് ഒരു തെങ്ങ് നടുന്നത് നല്ലതാണ്.
വീട്ടിലെ നെഗറ്റീവ് എനർജികൾ ഒഴിവാക്കാൻ തെക്കോ പടിഞ്ഞാറോ തെങ്ങ് നടാം.വീട്ടിൽ തേങ്ങാവെള്ളം തളിക്കുന്നത് പോസിറ്റീവ് എനർജി ആകർഷിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും നെഗറ്റീവ് എനർജി ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
അതുപോലെ തന്നെ തേങ്ങ പൊട്ടിക്കുമ്പോൾ കൃത്യമായി മുറിയണം. ഒരിക്കലും പൊട്ടിച്ചിതറി പോകരുത്. ഇത് ദൗർഭാഗ്യമായാണ് കണക്കാക്കുന്നത്. തേങ്ങ പൊട്ടിച്ചു കഴിഞ്ഞതിനു ശേഷം ഒരിക്കലും അത് മലർത്തി വെയ്ക്കരുത്. മരണ വീടുകളിലാണ് ഇത്തരത്തിൽ തേങ്ങാ മുറി മലർത്തി വെയ്ക്കുന്നത്.
Discussion about this post