തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമുണ്ടായിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ. ജനങ്ങളുടെ മനസിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിൽ തന്നെയാണ്. തുറമുഖം പൂർത്തീകരിച്ച സർക്കാരിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖം തന്റെ ദുഃഖപുത്രിയാണെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും പ്രതികരിച്ചു. അക്കാലത്ത് നിരവധി ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ട്. ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്. അന്നും ഇന്നും ഉമ്മൻ ചാണ്ടിയാണ് ശരിയെന്നും അവർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് എൽഡിഎിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. യുഡിഎഫിന്റെ കുഞ്ഞാണ് വിഴിഞ്ഞം തുറമുഖമെന്നും മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. പദ്ധതി ആവിഷ്‌കരിച്ച സമയത്ത് അദാനിയെ ഉൾപ്പെടെ അവഹേളിച്ച എൽഡിഎഫ് സർക്കാർ ഇന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post