കിടന്നുറങ്ങാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഒഴിവ് ദിനം ലഭിച്ചാൽ അത് മുഴുവൻ ഉറങ്ങിത്തീർക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. നല്ല ഉറക്കം നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുന്നു. ഓരോരുത്തർക്കം നല്ല ഉറക്കം ലഭിക്കണമെങ്കിൽ അവരുടേത് ആയ രീതിയിൽ കിടക്കണം. ചിലർക്ക് മലർന്ന് കിടക്കുമ്പോഴാണ് സുഖമായ ഉറക്കം ലഭിക്കുക എങ്കിൽ മറ്റ് ചിലർക്ക് ചരിഞ്ഞ് കിടക്കുമ്പോഴായിരിക്കും. ഈ കിടക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
മലർന്ന് കിടക്കുന്നവർ വളരെ ആത്മവിശ്വാസം ഉള്ളവരാണെന്നാണ് പറയാറുള്ളത്. ഇവർ തുറന്ന് സംസാരിക്കുന്നവർ ആയിരിക്കും. വിജയിക്കണമെന്ന മനോഭാവം വച്ചുപുലർത്തുന്നവരും വെല്ലുവിളികൾ തരണം ചെയ്യാൻ താത്പര്യമുള്ളവരും ആയിരിക്കും. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ കൂടിയായിരിക്കും ഇക്കൂട്ടർ. മലർന്ന് കിടക്കുമ്പോൾ കയ്യും കാലും സ്‌ട്രെയ്റ്റ് ആയി വച്ച് ഉറങ്ങുന്നവർ ജീവിതത്തിൽ അടുക്കും ചിട്ടയും ഉള്ളവർ ആയിരിക്കും. മലർന്ന് കിടന്ന് കയ്യും കാലും അകത്തി വച്ച് കിടക്കുന്നവർ സൗഹൃദം ആഗ്രഹിക്കുന്നവർ ആയിരിക്കും. തലയ്ക്ക് അടിയിൽ കൈകൾ വച്ച് കിടക്കുന്നവർ ജീവിതത്തിൽ എല്ലായ്‌പ്പോഴും ശുഭാപ്തിവിശ്വാസം വച്ചു പുലർത്തും.
ഒരുവശത്തേക്ക് ചരിഞ്ഞ് കിടക്കുന്നവർ ആണെങ്കിൽ ഇവർ എല്ലായ്‌പ്പോഴും ശാന്ത സ്വഭാവത്തിന് ഉടമകൾ ആയിരിക്കും. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കാൻ ഇവർ ആഗ്രഹിക്കും. വിശ്വാസ വഞ്ചന കാണിക്കാത്തവരാണ് ഇവർ. ഏത് സാഹചര്യത്തെയും അതിജീവിക്കാൻ ഇവർക്ക് പ്രത്യേക കഴിവായിരിക്കും. സ്വന്തം സ്വഭാവത്തെക്കുറിച്ച് നന്നായി അറിയുന്നവർ ആയിരിക്കും ഇവർ. അതുകൊണ്ട് തന്നെ ചില അവസരങ്ങളിൽ ഇവർ പിന്നോട്ട് വലിയാറുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പുഞ്ചിരിക്കാൻ കഴിവുള്ളവർ ആണ് ഇക്കൂട്ടർ.
കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് നമ്മൾക്കിടയിൽ. ഇവർ വലിയ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ ആയിരിക്കും. മറ്റുള്ളവരിൽ നിന്നും സ്‌നേഹം, കരുതൽ തുടങ്ങിയവ ഇക്കൂട്ടർ ആഗ്രഹിക്കും. അത്ര പെട്ടെന്ന് ആരോടും തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാർ ആയിരിക്കില്ല ഇവർ. വൈകാരികമായി പെട്ടെന്ന് പ്രതികരിക്കും. കുടുംബക്കാരോടും സുഹൃത്തുക്കളോടും വലിയ അടുപ്പം സൂക്ഷിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. പൊതുമദ്ധ്യത്തിൽ ഇടപെടാൻ മടിയുള്ളവർ കൂടിയായിരിക്കും ഈ വിഭാഗം ആളുകൾ.
കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ ഇഷ്ടമുള്ളവരുടെ എണ്ണം നമുക്കിടയിൽ കൂടുതൽ ആയിരിക്കും. വെല്ലുവിളികളെ തരണം ചെയ്യാൻ വലിയ ഇഷ്ടമുള്ളവർ ആയിരിക്കും ഇവർ. തോൽവികളെ ഭയപ്പെടാത്ത ഇക്കൂട്ടർ വിജയത്തിനായി നിരന്തരം പ്രയത്‌നിക്കും. ആകർഷകമായ വ്യക്തിത്വത്തിന് ഉടമകൾ ആയിരിക്കും ഇക്കൂട്ടർ. മറ്റുള്ളവരുമായി എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കാൻ ഇവർക്ക് കഴിയും. എല്ലായ്‌പ്പോഴും ഉത്സാഹത്തോടെ കാണപ്പെടുന്നവർ ആയിരിക്കും ഇക്കൂട്ടർ.
Discussion about this post