നല്ല കൊണ്ട് പിടിച്ച മഴയായതുകൊണ്ട് തന്നെ തുണി ഉണക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. ശരിയായ രീതിയിൽ വെയിൽ കിട്ടാത്തത് കൊണ്ട് തന്നെ ഇവ മര്യാദയ്ക്ക് ഉണങ്ങുകയുമില്ല, ഉണങ്ങിയാൽ തന്നെ ഈർപ്പം നിലനിൽക്കുകയും അവയിൽ നിന്നും ദുർഗന്ധം വമിക്കുകയും ചെയ്യുന്നത് സ്ഥിരമായ പ്രശ്‌നമാണ്. എന്നാൽ, ഇങ്ങനെ തുണി ഉണക്കാൻ ഇനി നിങ്ങൾ ഒട്ടും ബുദ്ധിമുട്ടേണ്ട.
ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്ക് തുണി ഉണക്കാനാകും. എങ്ങനെയാണ് ഇത്തരത്തിൽ തുണി ഉണക്കുക എന്ന് നോക്കാം…
ഇതനായി ആദ്യം നമുക്ക് വേണ്ടത് കുറച്ച് കനമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയെടുക്കുക എന്നതാണ്. സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികളാണ് ഇതിന് ഏറ്റവും ഉചിതമായത്. കുറച്ച് വലിപ്പമുള്ള കുപ്പിയെടുക്കുന്നതാണ് നല്ലത്. ഈ കുപ്പിയെടുത്തതിന് ശേഷം, ഇതിന് ശേഷം, കുപ്പിയിൽ കുറച്ച് ഹോൾ ഇട്ട് നൽകേണ്ടതുണ്ട്. അതിനായി ആദ്യം ചെറിയ ആണിയോ പപ്പട കോലോ എടുത്ത് ചൂടാക്കി അതേ വിലിപ്പത്തൽ തന്നെ കുപ്പിയുടെ താഴെയും അടപ്പിന്റെ ഭാഗത്തും ഹോൾ ഇട്ട് നൽകാം.
കുപ്പിയുടെ രണ്ടു വശങ്ങളിലുമായി ഇത്തരത്തിൽ നീളത്തിൽ ഹോൾ ഇട്ട് നൽകേണ്ടതുണ്ട്. ഇതിനുശേഷം, അത്യാവശ്യം ബലമുള്ള ഒരു ചരട് എടുക്കുക. ഇത് കുപ്പിയുടെ അടിയിലൂടെ അകത്തേക്ക് കോർത്ത് പിന്നീട് കുപ്പിയുടെ അടപ്പിലൂടെ പുറത്തേക്ക് കോർത്തെടുക്കണം. ഇതിന ശേഷം കുപ്പിയുടെ അടപ്പ് നന്നായി മുറുക്കി അടക്കുക. കുപ്പിയുടെ മറ്റ് ഹോളുകളിൽ കുറച്ച് ചരടുകൾ ഓരോന്നായി കെട്ടിയിട്ടാൽ, ഇവയിൽ നമുക്ക് ഹാങ്കർ ഉപയോഗിച്ച് വസ്ത്രങ്ങൾ തൂക്കി ഇടാം.
Discussion about this post