തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ ഇറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്കിറക്കത്തിന് എടുക്കുന്നുണ്ട് എന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം.
1000 ഓളം കണ്ടെയ്‌നറുകൾ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് വിവരം. കണ്ടെയ്നറുകൾ ഇറക്കി ഇന്നലെ തന്നെ കപ്പൽ തുറമുഖത്ത് നിന്നും തിരിയ്ക്കും എന്നായിരുന്നു തീരുമാനം. . ഇവിടെ നിന്നും കൊളംബോ തീരത്തേയ്ക്കാണ് കപ്പലിന്റെ യാത്ര. വൈകീട്ട് മൂന്ന് മണിയോടെ സാൻഫെർണാണ്ടോ കൊളംബോ തീരത്ത് എത്തും എന്നായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ ഇറക്കുന്നത് വളരെ പതുക്കെ ആയതിനാൽ ഇനിയും സമയം വൈകും എന്നാണ് അധികൃതർ പറയുന്നത്. കണ്ടെയ്‌നറുകൾ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ നാളെയോ സാൻഫെർണാണ്ടോ തീരും വിടും എന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ആദ്യ കപ്പലാണ് സാൻഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. കപ്പലിന് വാട്ടർ സല്യൂട്ട് നൽകി സംസ്ഥാനം സ്വീകരിച്ചു. ഇതിന് പിന്നാലെ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചരക്കുകൾ ഇറക്കുകയായിരുന്നു. രണ്ടായിരത്തോളം കണ്ടെയ്നറുകൾ ആയിരുന്നു തീരത്ത് ഇറക്കിയത്. ഇവയിൽ ഭൂരിഭാഗം കണ്ടെയ്നറുകളിലും തുറമുഖ നിർമ്മാണത്തിനുള്ള സാമഗ്രികൾ ആണ്.
Discussion about this post