വീടിന്റെ വാസ്തു ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഗുണങ്ങള്‍ കൊണ്ടുവരും. ദിവസവും ഒരു തവണയെങ്കിലും കണ്ണാടിയിൽ മുഖം നോക്കുന്നവരാണ് നമ്മൾ. വീട്ടിൽ കണ്ണാടി സഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വാസ്തുവിൽ വ്യക്തമായി പറയുന്നു. വീടിന്റെ വാസ്തു നിർണയിക്കുന്നതിൽ കണ്ണാടികൾക്കും പ്രധാന സ്ഥാനമുണ്ടെന്നതാണ് ഇതിന്റെ കാരണം.
വീടിനുള്ളിലെ കണ്ണാടിയുടെ സ്ഥാനം നമ്മുടെ സാമ്പത്തിക ഭദ്രതയെയും സമാധാനത്തെയും സന്തോഷത്തെയും വരെ ബാധിച്ചേക്കാം. വീടിനുള്ളിലെ ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികൾക്ക് സാധിക്കുന്നുവത്രേ. ഏതൊരു കാര്യത്തേയും പ്രതിഫലിപ്പിക്കുന്നു എന്നതാണല്ലോ കണ്ണാടിയുടെ ധർമ്മം. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ വീട്ടിൽ കണ്ണാടി സ്ഥാപിക്കാൻ പാടുള്ളു.
കുളിമുറിയിൽ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വെയ്ക്കുക. കുളിമുറിയിൽ അല്ലാതെ മറ്റൊരിടത്തും വടക്ക് വശത്തോ കിഴക്ക് വശത്തോ കണ്ണാടി വെയ്ക്കരുത്.ലോക്കറിന് മുന്നിൽ കണ്ണാടി വെയ്ക്കാവുന്നതാണ്. ഇത് സമ്പദ് സമൃദ്ധി കൊണ്ടുവരും.ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്കും രോഗങ്ങൾക്കും കാരണമാകുന്നു. വീടിന്റെ പ്രധാന വാതിൽ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വെയ്ക്കരുത്. നെഗറ്റീവ് എനർജിക്ക് കാരണമായേക്കാവുന്ന വസ്തുതകൾക്ക് അഭിമുഖമായി മാത്രം കണ്ണാടി വെയ്ക്കുക.
വീടിനുള്ളിലേക്ക് അനുകൂല ഊർജം കടന്നു വരുന്നത് കിഴക്ക് ദിക്കിലൂടെയാണ്. ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ അത് വിഘടിപ്പിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും. വടക്ക് വശം കുബേര സ്ഥാനമായാണ് കണക്കാക്കുന്നത്. ഈ ദിശയ്ക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കുന്നത് ധന നഷ്ടത്തിന് ഇടയാക്കും. ഈ ദിക്കുകളിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ കഴിയാത്ത രീതിയിലാണ് ഇവ സ്ഥാപിച്ചതെങ്കിൽ ഉപയോഗ ശേഷം തീർച്ചയായും ഇവ തുണി കൊണ്ടോ മറ്റെന്തെന്തെങ്കിലും ഉപയോഗിച്ചോ മറച്ച് വെക്കേണ്ടതാണ്.
ഒരു കണ്ണാടിക്ക് അഭിമുഖമായി മറ്റൊന്ന് വെയ്ക്കരുത്. ഇത് അസ്വസ്ഥതകൾക്ക് കാരണമാകുന്നു. നല്ല കാഴ്‌ചകളും പോസിറ്റീവ് എനർജിയും പ്രതിഫിലിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ കണ്ണാടി ഉറപ്പാക്കണം.
Discussion about this post