തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാൻ അപകടം. സാധാരണകാരുടെ ജീവിതത്തെ എത്ര ദുസഹമായാണ് ബാധിച്ചിരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരത്ത് ഇപ്പോൾ കാണാൻ സാധിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ സർക്കാരും കോർപ്പറേഷനും തദ്ദേശ വകുപ്പും നോക്കുകുത്തിയായി നിൽക്കുകയാണ്. ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ റെയിൽവേ സഹകരിക്കുന്നില്ലെന്നാണ് കോർപ്പറേഷന്റെ പരാതി. കോർപ്പറേഷനും റെയിൽവേയും തമ്മിൽ ഇപ്പോൾ തർക്കത്തിലാണ്. ഈ തർക്കം തീർക്കാൻ എന്തുകൊണ്ടാണ് സർക്കാർ ഇടപെടാത്തതെന്നും വി ഡി സതീശൻ ചോദിച്ചു.
അതേസമയം ഈ ആരോഗ്യമന്ത്രി എന്താണ് ചെയ്യുന്നത്. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുകയാണ് ഇപ്പോൾ. എന്നാലോ ആരോഗ്യമന്ത്രിക്ക് ഇത് ഒന്നും നോക്കാൻ സമയമില്ല. കാപ്പാകേസിലെ പ്രതിയെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിക്കാനാണ് സമയം . എന്നാലോ ആരോഗ്യമന്ത്രി പറയുന്നത് ഇയാൾ കാപ്പ കേസിലെ പ്രതിയില്ല എന്നാണ്. ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുകയാണ് സിപിഎം. ആരോഗ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ ഇരിക്കാൻ അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post