എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിലെ പൗരാണിക കെട്ടിടം തടർന്നു. കനത്ത മഴയിലാണ് കെട്ടടം ഭാഗികമായി തകർന്നത്. 150 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്.
അപകട സാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ആളപായമില്ല. സ്വകാര്യ വ്യക്തിയുമായുള്ള തർക്കത്തിൽ പെട്ട് ഏറെ നാളുകളായി ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടമാണ് ഇപ്പോൾ നശിച്ചത്. മഴ തുടങ്ങിയതോടെ, മട്ടാഞ്ചേരിയിൽ ആറാമത്തെ പഴയ കെട്ടിടമാണ് തകർന്നു വീണിട്ടുള്ളത്.
നിരവധി പൗരാണികമായ കെട്ടിടങ്ങളുള്ള പ്രദേശമാണ് മട്ടഞ്ചേരി. ഇവയുടെ മൂല്യം മനസിലാക്കി സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മട്ടഞ്ചേരിയിലെ പൈതൃകപരമായി സംരക്ഷിക്കപ്പെടേണ്ട ഇത്തരം കെട്ടിടങ്ങൾ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉടനടി നടപടികൾ ഉണ്ടാകണമെന്നാണ് സാംസ്‌കാരിക പ്രവർത്തകരുടെ ആവശ്യം.













Discussion about this post