പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. വണ്ടിത്താവളം സ്വദേശി രമേശാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആയിരുന്നു ഇയാൾ ഇവിടെയെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു രമേശ്. ഇതിനിടെ വാച്ചർമാരുടെ കണ്ണുവെട്ടിച്ച് സംഘം വനത്തിനുള്ളിലേക്ക് കയറുകയായിരുന്നു. ശക്തമായ മഴയെ തുടർന്ന് വനത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതോടെ ഇവർ വനത്തിൽ അകപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും രമേശൻ വെള്ളത്തിൽ ഒലിച്ചു പോയി. ഇതിനിടെ കയ്യിൽ തടഞ്ഞ വള്ളിയിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ വിവരം വനംവാച്ചർമാരെ അറിയിച്ചു. ഇതോടെ ഇവർ വിവരം അഗ്നിശമനയെ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു അഗ്നിശമന സേന രമേശിനെ രക്ഷിച്ചത്.
Discussion about this post