മുംബൈ:മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അടുത്ത ലോകകപ്പ് കളിക്കാൻ സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ താരം അമിത് മിശ്ര. ഒരഭിമുഖത്തിലാണ് അമിത് മിശ്ര സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവിയെ കുറിച്ച് മനസു തുറന്നത്.അടുത്ത ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജുവിന് ഇടം ലഭിക്കണമെങ്കിലുള്ള സാധ്യതയും അമിത് മിശ്ര തുറന്നുപറഞ്ഞു.
‘സഞ്ജു സാംസൺ അടുത്ത ലോകകപ്പ് കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. ടി20 ക്രിക്കറ്റിൽ യുവതാരങ്ങൾ കൂടുതൽ പ്രകടനം കാഴ്ചവെക്കുന്നുവെന്ന ആശയമാണ് വിരാട് കോഹ്‌ലി മുന്നോട്ടുവെച്ചത്. സഞ്ജുവിന് അടുത്ത ലോകകപ്പ് സ്‌ക്വാഡിൽ ഇടംലഭിക്കണമെങ്കിൽ ടീം തിരഞ്ഞെടുക്കുന്ന ഓർഡറിൽ അസാധാരണ പ്രകടനം കാഴ്ച വെക്കേണ്ടതുണ്ട്. ടീമിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്ഥാനം അടുത്ത ലോകകപ്പ് വരെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്’, അമിത് മിശ്ര വ്യക്തമാക്കി.
ഒരുപാട് യുവതാരങ്ങൾ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. ഇഷാൻ കിഷൻ, കെ എൽ രാഹുൽ, ഋഷഭ് പന്ത് തുടങ്ങി ഒരുപറ്റം യുവനിര തന്നെ സഞ്ജുവിന് പിന്നിലുണ്ട്. ടി 20 ക്രിക്കറ്റിന്റെ ചിന്താഗതി തന്നെ യുവതാരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. എങ്കിലും ഏറ്റവും ചെറിയ ഫോർമാറ്റിൽ അനുഭവ പരിചയമാണ് പ്രധാനമെന്നിരിക്കെ ടി 20 ക്രിക്കറ്റിൽ ടീമിനെ വിജയിപ്പിക്കുന്നത് സീനിയർ താരങ്ങളാണ്’, അമിത് മിശ്ര കൂട്ടിച്ചേർത്തു
അതേസമയം ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമാണെങ്കിലും, സഞ്ജുവിന് ലോകകപ്പിലെ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജു കളിച്ചത്. രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20യിൽനിന്നു വിരമിച്ചതിനാൽ സഞ്ജുവിന് ഇനി ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Discussion about this post