ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്ത് ഇന്നെത്തുമെന്ന് നാസ റിപ്പോർട്ട്. മണിക്കൂറിൽ 45,388 മൈൽ വേഗത്തിലും അഥവാ മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നത്. എൻഎഫ് 2024 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഇതിന്റെ പാത നിരീക്ഷിച്ചു വരികയാണ് എന്നും നാസ അറിയിച്ചു.
എൻഎഫ് 2024 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയിൽ എത്തുമെന്നാണ് നാസ പറയുന്നത്. എൻഎഫ് 2024 ന് പുറമേ, മറ്റ് നാല് ഛിന്നഗ്രഹങ്ങൾ വരും ദിവസങ്ങളിൽ ഭൂമിയോട് അടുത്ത് എത്തുമെന്നാണ് നാസ പറയുന്നത്. BY15, NJ3, MG1 എന്നീ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്ക് അടുത്ത് എത്തുന്നത്. ഇവയെല്ലാം 2.64 ദശലക്ഷം മൈൽ മുതൽ 3.85 ദശലക്ഷം മൈൽ (4.25 ദശലക്ഷം കിലോമീറ്റർ മുതൽ 6.2 ദശലക്ഷം കിലോമീറ്റർ വരെ) വരെയുള്ള ദൂരങ്ങളിൽ സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
150 മീറ്ററിൽ കൂടുതൽ (492 അടി) വ്യാസവും 4.6 ദശലക്ഷം മൈലിനു (7.4 ദശലക്ഷം കിലോമീറ്റർ) അടുത്തുമുള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളായി (പിഎച്ച്എ) കണക്കാക്കുന്നത്. ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകുന്ന ബഹിരാകാശ വസ്തുക്കളെ നാസ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഭൂമിയിലെ ജീവന് വലിയ അപകടം ഇവയുടെ കൂട്ടയിടി കൊണ്ട് സംഭവിക്കും എന്നതിനാലാണിത്. ഭാവിയിൽ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജൻസികളെല്ലാം ആലോചിക്കുകയാണ്.
സാധാരണഗതിയിൽ ഭൂമിക്ക് 4.6 മില്യൺ മൈൽ (7.4 ലക്ഷം കിലോമീറ്റർ) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ. ഇന്ന് 2024 എൻഎഫ് 30 ലക്ഷം മൈൽ വരെ ഭൂമിക്ക് അരികിലെത്തുമെങ്കിലും വലിപ്പം കുറവായതിനാൽ അപകടകാരിയാവില്ല എന്നും നാസ പറയുന്നു.
Discussion about this post