നല്ല ഭംഗിയുള്ളതും ഇടതൂർന്നതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഈ ആഗ്രഹത്തിന് വെല്ലുവിളിയാകുന്ന പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. അന്തരീക്ഷ മലിനീകരണം മുതൽ ഹോർമോണുകളുടെ വ്യതിയാനം മുതൽ മുടി കൊഴിയാൻ കാരണമാകും.
സാധാരണയായി മുടി കൊഴിച്ചിൽ ഉണ്ടാകുമ്പോൾ വില കൂടിയ എണ്ണകൾ പരീക്ഷിക്കുകയാണ് ആദ്യം നാം ചെയ്യുക. പിന്നീട് പലവിധത്തിലുള്ള ട്രീറ്റ്‌മെന്റുകൾക്ക് പിന്നാലെ പോകും. എന്നാൽ ഇതെല്ലാം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. വീട്ടിൽ തന്നെയുള്ള ഈ രണ്ട് ചേരുവകൾ ഉപയോഗിച്ച് മുടി കൊഴിച്ചിൽ എന്ന പ്രശ്‌നത്തെ പിടിച്ചു കെട്ടാം.
ബീറ്റ്‌റൂട്ടും, മൈലാഞ്ചിയും കൊണ്ടുള്ള ഈ ഹെയർപാക്കാണ് മുടിയുടെ കരുത്ത് വർദ്ധിപ്പിക്കുന്നത്. ഇതിനായി ബീറ്റ്‌റൂട്ടിന്റെ ഇലകൾ, ഒരു ബീറ്റ് റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലീവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. ആദ്യം പാൻ എടുത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിൽ ബീറ്റ്‌റൂട്ട് ഇട്ട് വീണ്ടും വെള്ളം തിളപ്പിയ്ക്കുക. ശേഷം ഇതിലേക്ക് മൈലാഞ്ചിപ്പൊടിയും എണ്ണയും ചേർക്കുക. ഇവ നന്നായി ഇളക്കുക. അൽപ്പനേരത്തിനുള്ളിൽ തന്നെ മാസ്‌ക് തയ്യാറാകും. ഈ മാസ്‌ക് ആഴ്ചയിൽ രണ്ട് ദിവസം ഉപയോഗിക്കാം. മുടി കൊഴിച്ചിൽ കുറയുമെന്ന് മാത്രമല്ല മുടി സമൃദ്ധമായി വളരാനും ഇത് സഹായിക്കും.
Discussion about this post