മുംബൈ: ആനന്ദ്- രാധിക വിവാഹ ആഘോഷങ്ങൾക്കിടെ ചിത്രയുടെ ഗാനം ആലപിച്ച ശ്രേയാ ഷോഷാലിന് സോഷ്യൽ മീഡിയയുടെ കയ്യടി. ഗാനം ആലപിക്കുന്നതിന് മുന്നോടിയായി ചിത്രയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രേയയെ സോഷ്യൽ മീഡിയയുടെ പ്രശംസയ്ക്ക് അർഹയാക്കിയത്. ശ്രേയാ ഘോഷാലിന്റെ വിനയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
വിവാഹ ചടങ്ങിൽ ശ്രേയ ഘോഷാലും എ ആർ റഹ്‌മാനും ചേർന്നായിരുന്നു സംഗീത നിശ നയിച്ചിരുന്നത്. ഇതിനിടെ എആർ റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ ശ്രേയ ആലപിച്ചിരുന്നു. ഇതിനിടൈ ബോംബെ എന്ന സിനിമയിൽ ചിത്ര ആലപിച്ച കണ്ണാളനെ എന്ന ഗാനവും ഗായിക തിരഞ്ഞെടുക്കുകയായിരുന്നു.
കണ്ണാളനെ എന്ന ഗാനം ആലപിച്ചത്. കെ.എസ് ചിത്രയാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ശ്രേയ സംസാരിക്കാൻ ആരംഭിച്ചത്. ചിത്രാ ജിയ്ക്ക് എന്റെ പ്രണാമം. ഞാൻ ചിത്ര ജിയുടെ കടുത്ത ആരാധികയാണ്. ഈ പരിപാടിയുടെ വീഡിയോ തീർച്ഛയായും താങ്കൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുഴുവനും കേൾക്കണമെന്നും ശ്രേയ പറഞ്ഞു.
ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഇതിന് പിന്നാലെയാണ് ശ്രേയയുടെ വാക്കുകൾ ശ്രദ്ധ നേടിയത്. എത്ര വലിയ ഉയരത്തിൽ എത്തിയാലും എളിമയോടെ ജീവിക്കുന്ന വ്യക്തിയാണ് ശ്രേയ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Discussion about this post