മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായിരുന്നു. 5000 കോടിയിലധികമായിരുന്നു വിവാഹത്തിന് അംബാനി കുടുംബം ചിലവിട്ടത്. നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്.
അനന്തിന്റെ നല്ല പാതി വലതുകാലെടുത്ത് വച്ചതു മുതൽ അംബാനി കുടുംബത്തിൽ ഭാഗ്യകാലമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുകേഷ് അംബാനിയുടെ ആസ്തിയിൽ 25,000 കോടി രൂപയുടെ വർദ്ധനവുണ്ടായെന്നാണ് റിപ്പോർട്ട്.
ജൂലൈ 5ന് അംബാനിയുടെ ആസ്തി 118 ബില്യൺ ഡോളറായിരുന്നു എന്ന് ബ്ലൂംബെർഗ് ബില്യണയർ വ്യക്തമാക്കുന്നു. എന്നാൽ, ജൂലൈ 12ന് ഇത് 121 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ, ആഗോള സാമ്പത്തിക റാങ്കിംഗിലും അംബാനിയുടെ സ്ഥാനം ഉയർന്നു. ലോകത്തിലെ നികന്മാരിൽ മുകേഷ് അംബാനി നിലവിൽ പതിനൊന്നാം സ്ഥാനത്താണ്.അതേസമയം, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി ഇപ്പോഴും മുകേഷ് അംബാനി തന്നെയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ റിലയൻസ് ഓഹരികളിൽ 6.65 ശതമാനം വർദ്ധനവാണ് ഉണ്ടായത്. അനന്ത് അംബാനി വിവാഹത്തിന് റിലയൻസ് ഓഹരിയിൽ ഒരു ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു.
Discussion about this post