ന്യൂഡൽഹി : ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . പാർട്ടിയെ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന് നിങ്ങൾ നൽകിയ പിൻതുണയ്ക്ക് നന്ദി അറിയിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു . ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിലെത്തിയ മോദിയെ സ്വീകരിച്ചത്. രണ്ടര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ പാർട്ടി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷ്, ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരും പങ്കെടുത്തു.
എല്ലാവരും കുടുംബത്തിലെ അംഗങ്ങളാണ്. ബിജെപിയുടെ വിജയത്തിനായി മാസങ്ങളോളം അഹോരാത്രം പ്രവർത്തിച്ചവരാണ് നിങ്ങൾ .ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവധിയില്ലാതെ മൂന്ന് മാസത്തേക്ക് മറ്റെല്ലാം ജോലികളും ഉപേക്ഷിച്ച് പാർട്ടിക്ക് ഒപ്പം നിന്നതിന് താൻ നിങ്ങളോട് വീണ്ടും വീണ്ടും നന്ദി അറിയിക്കുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ മൂന്ന് മാസവും 24 മണിക്കൂറും അക്ഷീണം പ്രയത്നിച്ച 100- 150 ഓളം പ്രവർത്തകരോടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിച്ച് ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് സംവദിച്ചു എന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Discussion about this post