റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മാദ്ധ്യമപ്രവർത്തകയ്ക്ക് ശിക്ഷ വിധിച്ച് കോടതി.നാലരലക്ഷം രൂപ പിഴയാണ് വിധിച്ചത്.ജിയൂലിയയിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരം കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മെലോണിയയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ ജിയൂലിയയ്ക്ക് അപ്പീൽ പോകാൻ സാധിക്കും.
2021 ൽ മെലോണിയുടെ ഉയരത്തെ പരിഹസിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റിട്ട മാധ്യമ പ്രവർത്തകയായ ജിയൂലിയ കോർട്ടെസിക്കാണ് മിലൻ കോടതി പിഴ വിധിച്ചത്. ഫാസിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ ചിത്രം പശ്ചാത്തലമാക്കിയാണ് ജിയൂലിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ചത്.
നിങ്ങളെ എനിക്കൊട്ടും ഭയമില്ലെന്നും നിങ്ങൾക്ക് ആകെ 1.2 മീറ്റർ (4 അടി ) ഉയരം മാത്രമേ ഉള്ളൂവെന്നും എനിക്ക് നിങ്ങളെ കാണാൻ പോലും കഴിയുന്നില്ലെന്നുമായിരുന്നു ജിയൂലിയയുടെ പോസ്റ്റ്.
Discussion about this post