പാലക്കാട് : അട്ടപ്പാടിയിൽ സിപിഐ നേതാവ് അപമാനിച്ചതായി പരാതി നൽകിയ നേഴ്സിനെ പിരിച്ചുവിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെ പരാതി നൽകിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ആക്ഷേപമുയരുന്നത്. ഐസിയുവിൽ വെച്ച് സനോജ് തന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി നേഴ്സ് ആയ യുവതി പരാതി നൽകിയിരുന്നു.
നേഴ്സിന്റെ പരാതിയെ തുടർന്ന് അകലെ പോലീസ് കേസ് എടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും അത് പോലീസിന് കൈമാറിയില്ല എന്ന് യുവതി അറിയിച്ചു. സംഭവം വിവാദമായതോടെ യുവതിയുടെ സഹോദരൻ തന്നെ ആക്രമിച്ചതായി സിപിഐ നേതാവ് സനോജും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post