തിരുവനന്തപുരം: മലയാളികൾക്കായി വൻ തൊഴിലവസരങ്ങളുമായി ജർമ്മനി. മെക്കാനിക്കൽ, സിവിൽ എന്നീ വിഷയങ്ങളിൽ ബി.ടെക് പാസായവർക്കും, പോളിടെക്‌നിക്, ഐടിഐ കോഴ്‌സുകൾ പൂർത്തിയായവർക്കുമാണ് ജർമ്മനിയിൽ തൊഴിൽ സാദ്ധ്യതകൾ ഉള്ളത്. നാലായിരം ഒഴിവുകളാണ് കേരളത്തിൽ നിന്നുള്ളവർക്കുള്ളത്.
നിലവിൽ റെയിൽപാത നവീകരിക്കുന്ന ഒരുക്കത്തിലാണ് ജർമ്മനി. ഇതിനായുള്ള റെയിൽപാത നിർമ്മിക്കുന്നതിന് വേണ്ടിയാണ് ജർമ്മനിയ്ക്ക് ആളുകളെ ആവശ്യം. ആറ് വർഷം കൊണ്ട് 9000 കിലോ മീറ്റർ റെയിൽപാതയാണ് പൂർത്തിയാക്കേണ്ടത്.
3,500 യൂറോ അതായത് 3.18 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക. ഡോയ്ച് ബാൻ എന്ന കമ്പനിയാണ് റെയിൽപാതയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ സംഘം തൊഴിൽ നൈപുണ്യ മേഖലയെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ എത്തിയിരുന്നു. മലയാളികളുടെ തൊഴിൽനൈപുണ്യം ബോദ്ധ്യമായതിനെ തുടർന്നാണ് ജോലിയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.
Discussion about this post