തിരുവനന്തപുരം: പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ.എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു ജി. സുധാകരൻ്റെ പരാമര്‍ശം.
താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ.ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു. പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. തന്നെ അറിയാവുന്ന നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങൾ
പറഞ്ഞു നടക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. എല്ലാവരോടും ബഹുമാനവും സ്നേഹവുമാണ് ഉള്ളത്. ക്രിമിനലുകളെ ആദരിക്കുന്നവർ സ്വയം ചിന്തിക്കണമെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
Discussion about this post