തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. അതിനാൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഒരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.
കേരള തീരത്ത് തിരമാല മൂന്നര മീറ്റർവരെ തിരമാലകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. തമിഴ്‌നാട് തീരത്തും കള്ളക്കടൽ പ്രതിഭാസം അനുഭവപ്പെടും. തമിഴ്‌നാട് തീരത്ത് രണ്ടര മീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉണ്ടാകാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിന് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മത്സ്യബന്ധനം വിലക്കിയത്.
Discussion about this post