ചായ ഇല്ലാതെ എന്ത് ദിവസം അല്ലേ , ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും പൊതുവേ ചായ പ്രേമികളാണ്. ചായ ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പറ്റാത്ത ആളുകൾ വരെയുണ്ട്. എന്നാൽ പാൽ ചായ കുടിച്ച് മടുത്തവരാണെങ്കിൽ വെറൈറ്റി ചായ പരീക്ഷിച്ചാലോ ? അതും തേങ്ങാപ്പാൽ ചായ .
പേര് പോലെ തന്നെ ചായയിലെ താരം തേങ്ങാപ്പാൽ തന്നെയാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ ചായ നൽകുന്നത്. ഫൈബർ, വിറ്റാമിൻ സി, ഇ, ബി1, ബി3, ബി5, ബി6 എന്നിവ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കാൻ ഈ ചായ ഉപകരിക്കും. തേങ്ങ ധാരാളം നാരുകൾ അടങ്ങിയ ഒന്നാണ്. ഇതിൽ 61 ശതമാനം ഫൈബറുണ്ടെന്നതാണു വാസ്തവം. നാരുകൾ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഉത്തമമാണ്. അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും തേങ്ങയിലുണ്ട്.
ആരോഗ്യകരമായ തേങ്ങാപ്പാൽ ചായ ഉണ്ടാക്കേണ്ടതിങ്ങനെ..
* പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കുക
* വെള്ളം ചൂടായി വരുമ്പോൾ രണ്ട് ഏലയ്ക്ക് ചതച്ചത് ചേർക്കുക
* തുടർന്ന് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക.
* വെള്ളം നന്നായി തിളച്ച് വരുമ്പോൾ രണ്ട് ടീസ്പൂൺ ചായപ്പൊടി ചേർത്ത് തിളപ്പിക്കുക
* പിന്നാലെ ഇതിലേക്ക് ഒരു ഗ്ലാസ് തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി അരിച്ചെടുത്താൽ തേങ്ങാപ്പാൽ ചായ തയ്യാർ. തേങ്ങാപ്പാൽ ഒഴിച്ച ശേഷം ചായ തിളപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ.
Discussion about this post