പാലക്കാട്: എഐഎസ്എഫ് വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എഐഎസ്എഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹിന (25) യെ ആണ് വീടിനുള്ളിൽ മരിച്ചത്. മണ്ണാർക്കാട് സ്വദേശിനിയാണ് ഷാഹിന.
രാവിലെയോടെയായിരുന്നു ഷാഹിനയെ മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെ മുറിയ്ക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Discussion about this post