ഇരിട്ടി; സർക്കാർ പതിച്ചുനൽകിയ ഭൂമിയിലെ വിലകൂടിയ മരങ്ങൾ മോഷ്ടാക്കങ്ങൾ കൈക്കലാക്കിയതിന് വനവാസി കുടുംബത്തിന് ഭീമൻ തുക പിഴ. 14,66834 രൂപ പിഴ അടയ്ക്കണമെന്നാണ് റവന്യൂവകുപ്പിന്റെ നോട്ടീസ്.തില്ലങ്കേരി ശങ്കരൻകണ്ടി ആദിവാസി ഊരിലെ കെ.എസ്. സീതയ്ക്കാണ് 20 കൊല്ലം മുൻപുനടന്ന സംഭവത്തിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.ഇരിട്ടി താലൂക്ക് ഓഫീസിലെത്തിയപ്പോൾ പട്ടികവർഗ വികസനവകുപ്പ് മന്ത്രിക്ക് പരാതിനൽകാനാണ് ഇവർക്കുകിട്ടിയ മറുപടി.
2003ലാണ് മട്ടന്നൂർ കീച്ചേരിയിൽ സീതയ്ക്ക് ഒരേക്കർ റവന്യുവകുപ്പ് പതിച്ചുനൽകിയത്. മരങ്ങൾ മുറിക്കരുതെന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്. തില്ലങ്കേരി ശങ്കരൻകണ്ടിയിലെ തറവാട്ടുവീട്ടിൽനിന്നും സീതയും മകളും പതിച്ചുകിട്ടിയ ഭൂമിയിൽ പുരകെട്ടി താമസംതുടങ്ങി.
എന്നാൽ മകൾ മരണപ്പെട്ടതോടെ വീണ്ടും ശങ്കരൻകണ്ടിയിലേക്ക് സീത താമസംമാറി. ഈ സമയത്താണ് 24 കുറ്റി തേക്ക് മോഷ്ടിക്കപ്പെട്ടത്. കുടുംബം പോലീസിൽ പരാതിനൽകിയെങ്കിലും മോഷ്ടാക്കളെ പിടികൂടിയില്ല. ഇതുസംബന്ധിച്ച് അന്നത്തെ തലശ്ശേരി തഹസിൽദാർക്കുൾപ്പെടെ കുടുംബം പരാതിനൽകിയിരുന്നുവെങ്കിലും കാര്യമുണ്ടായില്ല.
Discussion about this post