ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല കഴിഞ്ഞ ഏതാനും നാളുകളായി തിളങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണ വേളയിൽ ആയിരുന്നു നിർമ്മല സീതാരാമന്റെ പരാമർശം. വരും വർഷങ്ങളിലും ഈ തിളക്കം തുടരുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ മോദി സർക്കാരിനെ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമാണ് മൂന്നാം തവണയും മോദി സർക്കാരിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.ഇടക്കാല ബജറ്റിൽ പരാമർശിച്ചത് പോലെ നാല് മേഖലകളിലാണ് നാം ശ്രദ്ധ ചെലുത്തേണ്ടത്. പാവങ്ങൾ, സ്ത്രീകൾ, യുവത, കർഷകർ. കർഷകർക്കായി വിളകളുടെ താങ്ങ് വില വർദ്ധിപ്പിച്ചു. 80 കോടി ജനങ്ങൾക്കായി പിഎം ഗരീബ് കല്യാൺ യോജന അഞ്ച് വർഷത്തേയ്ക്ക് കൂടി നീട്ടി.
ഇന്ത്യയുടെ സാമ്പത്തിക മേഖല മുൻപൊരിക്കലും ഇല്ലാത്ത തരത്തിൽ തിളങ്ങുകയാണ്. നാണയപ്പെരുപ്പം കുറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖല തിളക്കം തുടരുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
Discussion about this post