ന്യൂഡൽഹി: ബജറ്റ് അവതരണത്തിൽപ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ.ഡയറക്റ്റ് ബെനിഫിറ്റ്, എംപ്ലോയ്‌മെൻറ് ഇൻസെൻറീവ്, നൈപുണ്യ വികസനം, തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.
ഇപിഎഫ്ഒ എന്റോൾമെന്റ് അടിസ്ഥാനമാക്കിയായിരിക്കും പദ്ധതികൾ. ഏതു മേഖലയിലും ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും.
ഒരു ലക്ഷം രൂപ വരെ ശമ്പള്ളവരുടെ 15,000 രൂപയ്ക്കുള്ള പിഎഫ് വിഹിതം സർക്കാർ വഹിക്കും. വിഹിതം മൂന്നു തവണയായാണു പിഎഫ് അക്കൗണ്ടിലേക്കു നൽകുക. 2.1 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലിയുടെ ആദ്യ നാല് വർഷങ്ങളിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അവരുടെ പിഎഫ് വിഹിതത്തിന് ഇൻസെന്റീവ്. കൂടാതെ ഓരോ അധിക ജീവനക്കാരന്റെയും വേണ്ടി തൊഴിലുടമ മുടക്കുന്ന ഇപിഎഫ്ഒ വിഹിതത്തിനു രണ്ട് വർഷത്തേക്ക് മാസം 3,000 രൂപ തിരികെ നൽകും.
സ്ത്രീകൾക്ക് ജോലി അവസരം കൂട്ടാൻ വർക്കിങ്ങ് വിമൻ ഹോസ്റ്റലുകളും, ക്രഷുകളും നൈപുണ്യ വികസന പദ്ധതിയും നടപ്പാക്കും.
20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ വികസനം നൽകും. സംസ്ഥാനങ്ങളുമായും വ്യവസായങ്ങളുമായി ചേർന്ന് നടപ്പാക്കും.1000 ഐ ടിഐകളിൽ വ്യവസായ സാധ്യത കണക്കിലെടുത്ത് കോഴ്‌സുകൾ പുനസംഘടിപ്പിക്കും.വിദ്യാർത്ഥികൾക്ക് സ്‌കിൽ ലോണുകൾ: 7.5 ലക്ഷം രൂപ വരെ വായ്പ നൽകും. എന്നിവയാണ് തൊഴിൽ മേഖല അടിസ്ഥാനമാക്കിയിട്ടുള്ള പ്രധാന പ്രഖ്യാപനങ്ങൾ
Discussion about this post