ന്യൂഡൽഹി: ആദായ നികുതിയിൽ സമഗ്രപരിഷ്‌കാരമായി മൂന്നാം മോദി സർക്കാർ. സ്ലാബുകളിൽ മാറ്റം വരുത്തി. കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള പണമിടപാടിന് നേരത്തെയുണ്ടായിരുന്ന നികുതിയും എടുത്ത് കളഞ്ഞു. പുതിയ സ്‌കീമിലേക്ക് മാറുന്നവർക്ക് നികുതിയിൽ ഇളവുണ്ട്.
പഴയ സ്‌കീമിൽ ആദായ നികുതിയ്ക്കായുള്ള കുറഞ്ഞ പരിധി മൂന്ന് ലക്ഷം രൂപയാണ്. ഇതിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിട്ടില്ല. അതേസമയം സ്ലാബുകളിൽ മറ്റം ഉണ്ട്. മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം വരെയുള്ളവർക്ക് അഞ്ച് ശതമാനം നികുതി നൽകിയാൽ മതിയാകും. ഏഴ് മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർ 10 ശതമാനം നികുതി നൽകിയാൽ മതിയാകും. നേരത്തെ ആറ് മുതൽ 9 ലക്ഷംവരെ വരുമാനമുള്ളവർ 10 ശതമാനം നികുതി നൽകേണ്ടിയിരുന്നു.
പുതിയ സ്‌കീമിലേക്ക് മാറുന്നവരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 ആയി ഉയർത്തി. നേരത്തെ ഇത് 50,000 ആയിരുന്നു. പെൻഷൻകാരുടെ കുറഞ്ഞ പരിധി 25000 ആക്കി ഉയർത്തിയിട്ടുണ്ട്. വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് നികുതി കുറച്ചു. 35 ശതമാനം ആണ് കുറച്ചത്. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ലെന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Discussion about this post