ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ഗോതമ്പ് മാവിൽ ചത്ത പല്ലി. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിന്റെ കുടുംബമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരി ചക്കി ഫ്രെഷ് ആട്ടയിലാണ് പല്ലിയെ കണ്ടത്. കഴിഞ്ഞ ആഴ്ചയാണ് ഇവർ സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്നും ഗോതമ്പ് മാവ് വാങ്ങിയത്. കാമ്പിശ്ശേരിയിലെ സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നായിരുന്നു സാധനം വാങ്ങിയത്. ഇന്ന് രാവിലെ പാകം ചെയ്യാനായി പാക്കറ്റ് പൊട്ടിച്ചപ്പോൾ പല്ലിയെ കാണുകയായിരുന്നു. ഉടനെ അദ്ദേഹം വിവരം സപ്ലൈകോയിലെ ജീവനക്കാരെ അറിയിച്ചു.
ഈ വർഷം മെയ് മാസത്തിൽ തയ്യാറാക്കിയ ഗോതമ്പ് മാവാണെന്നാണ് പാക്കറ്റിൽ എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് മാസം വരെ കാലാവധിയും ഉണ്ട്. പല്ലിയെ കണ്ടതിനെ തുടർന്ന് ഒരു കിലോയോളം തൂക്കം വരുന്ന മാവ് കളഞ്ഞു.
Discussion about this post