തൃശ്ശൂർ :സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ കല്യാണ ഒരുക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച .നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്ക് വിവാഹക്ഷണക്കത്ത് നൽകിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ തരംഗം സൃഷ്ടിക്കുന്നത്.
നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രനും ഒന്നിച്ചതാണ് സുരേഷ് ഗോപിക്ക് ക്ഷണകത്ത് നൽകിയത്. തൃശ്ശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്.കോടിയും വെറ്റിലയും പാക്കും എല്ലാം അടങ്ങിയ തട്ട് സുരേഷ് ഗോപിക്കു ഇരുവരും ചേർന്ന് കൈമാറിയാണ് വിവാഹത്തിന് ക്ഷണിച്ചത്.
കാൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് കല്യാണത്തിനു മതിയെന്ന് സുരേഷ് സാർ പറഞ്ഞതോടെ ഞാനും അത് അങ്ങനെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ പറഞ്ഞു. ക്ഷണക്കത്ത് ആദ്യം സുരേഷ് ഗോപിക്കു കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ രാഹുലും ശ്രീവിദ്യയും പറഞ്ഞു.
സുരേഷ് ഗോപിക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ശ്രീവിദ്യയും രാഹുലും മടങ്ങിയത്. സെപ്റ്റംബർ 8 ന് എറണാകുളത്ത് വച്ചാണ് വിവാഹം. ഇവരുട എൻഗേജ്മെന്റ് വിശേഷങ്ങളെല്ലാം വൈറലായിരുന്നു. സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയെ ജീവിതസഖിയാക്കുന്നത്. ശ്രീവിദ്യയുടെ വീഡിയോകളിലൂടെ രാഹുലും പ്രേക്ഷകർക്ക് പരിചിതനാണ്.
Discussion about this post