സൗന്ദര്യമെന്നാൽ മുഖകാന്തിയിലും മുടി അഴകിലും മാത്രമല്ല.. പല്ലുകൾക്ക് കൂടി ഉള്ളതാണ്. നല്ല ചിരി അഴക് വർദ്ധിപ്പിക്കുന്നു. എന്നാൽ ഒന്ന് ചോദിക്കട്ടെ. പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ നാം എന്തൊക്കെ ചെയ്യാറുണ്ട്.. എത്ര നാൾ കൂടുമ്പോഴാണ് പുതിയ ടൂത്ത് ബ്രഷ് വാങ്ങാറുള്ളത്?
കൃത്യമായ ബ്രഷിങ്ങ് ചെയ്യാതിരിക്കുന്നത് മൂലം പല്ല് ദ്രവിക്കൽ, മോണരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. മൂന്നോ നാലോ മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റണം എന്നാണ് ദന്തഡോക്ടർമാരും ശുപാർശ ചെയ്യുന്നത്. അല്ലെങ്കിൽ കാലക്രമേണ, നിങ്ങളുടെ പല്ലുകളിൽ നിന്നും മോണകളിൽ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാൻ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.
പകർച്ചവ്യാധികൾ, മറ്റ് അസുഖങ്ങൾ എന്നിവ വന്നതിന് ശേഷം ടൂത്ത് ബ്രഷ് മാറ്റണമെന്നുള്ളതും. കാരണം നിങ്ങളുടെ ടൂത്ത് ബ്രഷിൽ ബാക്ടീരിയകളും വൈറസുകളും നീണ്ടുനിൽക്കും. ഇത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം. കൂടാതെ ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, അല്ലെങ്കിൽ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകൾക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്. ബ്രഷുകൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. കട്ടികൂടിയ നാരുകളുള്ള ബ്രഷ് ഉപയോഗിക്കരുത്
മറ്റൊന്ന് പലരും ബാത്‌റൂമിൽ തന്നെയായിരിയ്ക്കും ബ്രഷ് സൂക്ഷിയ്ക്കുന്നതും.
ടൂത്ത്ബ്രഷ് മലിനമാകാനും ഇതുവഴി വായിലേയ്ക്ക് രോഗാണുക്കൾ കടക്കുന്നതിനും ഇത് കാരണമാകുന്നു. ബാത്‌റൂം, പ്രത്യേകിച്ചും ടോയ്‌ലറ്റ് അടക്കമുളള ബാത്‌റൂം രോഗാണുക്കൾ ഏറെ ഉള്ള ഒരിടമാണ്. ഇതിനാൽ തന്നെ ഇത് ബ്രഷിലാകാനും സാധ്യതയുണ്ട്. ഇത്തരം ബ്രഷ് ഉപയോഗിയ്ക്കുന്നത് വഴി ഈ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ എത്തിപ്പെടുന്നു. മലവിസർജനത്തിന് ശേഷം നാം ക്ലോസറ്റ് ലിഡ് അടയ്ക്കാതെയാണ് ഫഌ് ചെയ്യുന്നതെങ്കിൽ. ഇതിലെ ചെറിയ വെള്ളത്തുള്ളികൾ പുറത്തേയ്ക്ക് തെറിയ്ക്കുമ്പോൾ ഇവയിൽ നമുക്ക് കാണാൻ സാധിയ്ക്കാത്ത ചെറിയ രോഗാണുക്കളുണ്ടാകാനും ഇത് ബ്രഷിന്റെ നാരുകൾക്കിടയിൽ പറ്റിപ്പിടിയ്ക്കാനും സാധ്യതയേറെയാണ്.
Discussion about this post