മലപ്പുറം : സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഉച്ചഭക്ഷണത്തിൽ തേരട്ട വീണു. ജി ജി എച്ച് എസ് എസ് തിരൂരിലെ സ്‌കൂളിലാണ് സംഭവം. ഇതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാർത്ഥിനികൾ. റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചിരുന്നത്.
സ്‌കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ഇല്ലെന്നും ഓട് ഇട്ട പഴകിയ കെട്ടിടത്തിൽ നിന്ന് പലപ്പോഴായി പുഴു ശല്യം ഉണ്ടായതായി പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.
അതേസമയം സംഭവത്തിൽ പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ആർ.ഡി.ഡി. യെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജി ജി എച്ച് എസ് എസ് തിരൂരിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങൾ ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങൾ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകൾ വീണ് പുഴു ശല്യം ഉണ്ടാകുന്നു എന്ന് പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ മരം അടിയന്തരമായി മുറിച്ചു മാറ്റാൻ ഡയറ്റ് പ്രിൻസിപ്പാളിന് നിർദേശം നൽകിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.













Discussion about this post