കോഴിക്കോട് : കേരളത്തിൽ ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരനും കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരനുമാണ് ചികിത്സയിൽ കഴിയുന്നത്. ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
നാല് വയസുകാരന്റെ നില തൃപ്തികരമാണ്. മൂന്ന് വയസുകാരൻ വെന്റിലേറ്ററിലാണ്. രോഗ സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധനാ ഫലം ഇന്ന് വന്നേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരൻ രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യത്തെ കേസായിരുന്നു ഇത്. 97 ശതമാനമാണ് രോഗത്തിന്റെ മരണനിരക്ക്.
Discussion about this post