തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ 18 പ്രതികളിൽ 14 പേരും കുറ്റക്കാരാണന്ന് വിധിച്ച് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികളായ 14 സിപിഎമ്മുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ ഉൾപ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു.
കൊലപാതകം, ഗൂഡാലോചന, ആയുധം കയ്യിൽ വയ്ക്കൽ, എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനുള്ളിൽ കയറിയാണ് പ്രതികൾ രാമഭദ്രനെ വെട്ടി കൊലപ്പെടുത്തിയത്. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.
ഈ മാസം 30ന് കേസിൽ ശിക്ഷ വിധിക്കും. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംപ്രബാഞ്ചും അന്വേഷിച്ച കേസ് രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐയ്ക്ക് കൈമാറിയത്. 19 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു.
Discussion about this post