ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ ആശയങ്ങളില്‍ ഊന്നി രജിസ്റ്റര്‍ ചെയ്ത ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പ്രവർത്തകർ ആറ്റിങ്ങൽ നാരായണ ഹാളിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
ഡി എസ് ജെ പി യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ വട്ടിയൂർകാവ് സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ജൂലൈ 24ന് കൂടിയ യോഗത്തിൽ വർക്കല നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളും പാർട്ടി ട്രഷറർ എസ് സന്തോഷും പങ്കെടുത്തു.
ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡണ്ടായി ഭദ്രകുമാർ, വൈസ് പ്രസിഡണ്ടായി ശിവപ്രസാദ്, സെക്രട്ടറിയായി അജയ് ഘോഷ്, ട്രഷററായി രവീന്ദ്രൻ പിള്ള എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വർക്കല മണ്ഡലം സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് സന്തോഷ് കുഴിവിള, ട്രഷറർ ബിജു എന്നിവർ പങ്കെടുത്തു.
അസുഖബാധിതനായ ഒരു പാർട്ടി അംഗം മുരളീധരൻ നായർക്ക് വർക്കല മണ്ഡലം കമ്മിറ്റി 5000 രൂപ സഹായധനമായി പിരിച്ചെടുത്തു കൊടുത്തതായി മണ്ഡലം സെക്രട്ടറി അനിൽകുമാർ യോഗത്തെ അറിയിച്ചു.
വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു നിയോജക മണ്ഡലങ്ങളിലും മുന്നാക്ക സമുദായങ്ങൾക്ക് മുൻതൂക്കമുള്ള വാർഡുകളിൽ കമ്മിറ്റി ഉണ്ടാക്കുവാൻ തീരുമാനമായി.
കേരളത്തിലെ വോട്ടര്‍മാരില്‍ 20% ത്തോളം വരുന്ന മുന്നാക്ക സമുദായക്കാർ തീർത്തും അവഗണിക്കപ്പെടുകയാണെന്നും അതിനൊരു മാറ്റം വരുത്താൻ ഡി എസ് ജെ പി എന്ന സെക്കുലർ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും പാർട്ടി സംസ്ഥാന പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
ആറ്റിങ്ങലിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി വിപുലമായ ഒരു മണ്ഡലം സമ്മേളനം ഉടന്‍ നടത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ അറിയിച്ചു. 25 July 2024













Discussion about this post