രാവിലെ ബ്രേക്ക്ഫാസ്റ്റിന് മിക്ക വീടുകളിലെയും ആദ്യ ഓപ്ഷൻ പുട്ട് ആയിരിക്കും. എളുപ്പം ഉണ്ടാക്കാമെന്നതാണ് അതിനുള്ള പ്രധാന കാരണം. മാത്രമല്ല, ഒരു വിധം എല്ലാ കറികളുടെയുമൊപ്പം നമുക്ക് പുട്ട് നല്ല അടിപൊളി കോമ്പിനേഷനാണ്. ഇനി കറിയൊന്നുമില്ലെങ്കിൽ ഒരു പഴം കിട്ടിയാലും സംഗതി ഉഷാർ…
പല തരം പുട്ട് ഉണ്ടെങ്കിലും പലരും ഗോതമ്പ് പുടിയുടെ ആളുകളാണ്. ഡയറ്റ് ആണ് പ്രധാന കാരണം. ഗോതമ്പ് പുട്ടിന്റെ ടേസ്റ്റും പലരെയും ഇതിന്റെ ഫാൻ ആക്കുന്നു.
എന്നാൽ, പുട്ട് കട്ടി കൂടി പോയി, തൊണ്ടയിലേയ്ക്ക് അങ്ങ് ഇറങ്ങുന്നില്ല, അങ്ങനെ പരാതികൾ ഏറെയാണ്. എന്നാൽ, ഗോതമ്പ് പുട്ട് നല്ല സോഫ്റ്റ് ആയി ഉണ്ടാക്കി, ഈ പരാതി ഇല്ലാതാക്കുകയും ഇരട്ടി ടേസ്റ്റ് ആക്കുകയും ചെയ്യാൻ വഴിയുണ്ട്… മറ്റൊന്നുമല്ല, അൽപ്പം വെളിച്ചെണ്ണ ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കലാണ് ആ രഹസ്യം.
ഇതിനായി ആവശ്യത്തിന് ഗോതമ്പ് പൊടിയെടുത്ത് ലോ ഫൈ്‌ളയിമിൽ ഇട്ട് ചൂടാക്കുക. ചെറുതായി ചൂടാകാനേ പാടുള്ളൂ.. ഇനി ഇത മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി, അൽപ്പം വെള്ളമൊഴിച്ച് പുട്ടിന്റെ പാകത്തിൽ കുഴച്ചെടുക്കുക. ഇപ്പോൾ പുട്ട് പൊടി കട്ട പിടിച്ച് ഇരിക്കുന്നതായി തോന്നും. ഈ പുട്ട് പൊടിയെ ഒരു മിക്‌സിയുടെ ജാറിലിട്ട് വെള്ളം കൂടുതലാണെങ്കിൽ അൽപ്പം പൊടി കൂടിയിട്ട്, ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് മിക്‌സിയിൽ രണ്ടോ മൂന്നോ പ്രാവശ്യം കറക്കിയെടുക്കുക. ഇനി ഇത് പുട്ട് കുറ്റിയിലിട്ട് ആവിയിൽ വേവിച്ചെടുക്കാം..
Discussion about this post