തിരുവനന്തപുരം : മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടി. ദൗത്യം നടക്കുന്നതിനിടെ മന്ത്രി ശശീന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ട്രോളുകളാവുന്നത്.
ടെക്നോസിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റാത്ത വിധത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു വനം മന്ത്രി ശശീന്ദ്രന്റെ ഒരു നിർദ്ദേശം. മറ്റൊന്ന് മനുഷ്യരെ കണ്ട് വിരണ്ട പോത്ത്, ഓടി കാട്ടിലേക്ക് പോകുന്ന സഞ്ചാര പാതയിൽ എത്തിയിരുന്നു. അക്രമ സ്വഭാവം ഒന്നും കാണിക്കുന്നില്ലെന്നും വന്നത് തെറ്റായിപ്പോയി എന്ന് തോന്നിയതുകൊണ്ടാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിക്കുന്നതെന്നുമാണ് അപ്പോൾ മന്ത്രി പറഞ്ഞത്.
അതേസമയം ബാഹുബലിയെന്ന കാട്ടുപോത്തിനെ പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് മയക്കുവെടിവെച്ചത്. മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ വെടിയുതിർത്തത്. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും.
Discussion about this post