കണ്ണൂർ: കാടിന്റെ സൗന്ദര്യം അടുത്തറിഞ്ഞ് ആസ്വദിക്കാൻ കണ്ണൂർ നാടുകാണിയിൽ സഫാരി പാർക്ക് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആലക്കോട് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമിയിലാണ് സഫാരി പാർക്ക് വരുക.
സഫാരി പാർക്കിന്റെ നിർമാണത്തിന് 256 ഏക്കർ ഭൂമി വിട്ടുനൽകാൻ കൃഷിവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രം നൽകി. പാർക്ക് നിർമിക്കാനുള്ള നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കി 10 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
മൃഗങ്ങളെയും പക്ഷി ജീവജാലങ്ങളെയും കൂട്ടിലിടാതെ, സ്വാഭാവികമായ വനാന്തരീക്ഷത്തിൽ ഇവർക്ക് വിഹരിക്കാനാവുന്ന തരത്തിലാണ് പാർക്ക് ഒരുങ്ങുന്നത്. നിലവിലെ പ്രകൃതിെയ അതുപോലെ തന്നെ നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിക്കൊണ്ടാണ് പാർക്ക് രൂപകൽപ്പന ചെയ്യുന്നത്. കവചിതമായ വാഹനങ്ങളിലൂടെയായിരിക്കും സഞ്ചാരികൾക്ക് വനത്തിനുള്ളിൽ ചുറ്റികാണാൻ സാധിക്കുക. സഫാരി പാർക്കിന് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, എന്നിവയും നിർമിക്കും.













Discussion about this post