വാഷിംഗ്ടൺ: ബഹിരാകാശത്തുള്ള ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും ഭൂമയിലേയ്ക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. ബഹിരാകാശ നിലയത്തിൽ നിന്നും ഇരുവരും എന്ന് തിരികെയെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് നാസ അറിയിച്ചു. ഒരു മാസമായി രണ്ട് പേരും ബഹിരാകാശ നിലയത്തിലാണ്.
ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകളുടെ തകരാറും ഹീലിയം ചോർച്ചയുമാണ് ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ജൂൺ പകുതിയോടെയാണ് ഭൂമിയിലേക്കുള്ള മടക്കം തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക തകരാറുകൾ മൂലം യാത്ര പല തവണകളായി മാറ്റി വയ്ക്കുകയായിരുന്നു. തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്നും മടക്ക യാത്രയുടെ പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നും നാസ അറിയിച്ചു.
ജൂൺ അഞ്ചിനാണ് സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും വഹിച്ചുകൊണ്ടുള്ള പേടകം വിക്ഷേപിച്ചത്. ഒരാഴ്ച്ച മാത്രമായിരുന്നു ദൗത്യത്തിന്റെ ദൈർഘ്യം നിശ്ചയിച്ചിരുന്നത്. സാങ്കേതിക തകരാർ ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Discussion about this post