എറണാകുളം : ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറായ ജിതിനെയാണ് ആർടിഒ നിയമം പഠിപ്പിച്ചത് . എലുർ -മട്ടാഞ്ചേരി റൂട്ടിൽ ഒാടുന്ന ബസിനാണ് എട്ടിന്റെ പണി കിട്ടിയത്. ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിന്നനിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് സംഭവം. ഏലൂർ ഫാക്ട് ജംഗ്ഷനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടിഒ ഓഫിസിലെത്താൻ നിർദേശിക്കുകയും ചെയ്തു.
മൂന്നു മണിത്ത് ജിതിൻ ഓഫീസിൽ എത്തുകയും ആർടിഒ ജിതിന് നിയമ പുസ്തകം നൽകി കൊണ്ട് വായിക്കാൻ പറയുകയായിരുന്നു. മൂന്നു മണിക്ക് തുടങ്ങിയ വായന അഞ്ച് മണിക്കാണ് അവസാനിച്ചത് . നിയമം പഠിച്ചോ എന്ന് ടെസ്റ്റ് ചെയ്യാനായി രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചിട്ടാണ് ഡ്രൈവറെ ആർടിഒ വിട്ടയച്ചത്.
Discussion about this post