ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചു. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഷിരൂരിലെ ദൗത്യത്തിൽ കഴിഞ്ഞ പതിന്നൊന്ന് ദിവസത്തോളമായി തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
നാളെ രാവിലെ തന്നെ ദൗത്യം വീണ്ടും പുനരാരംഭിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ കനത്ത കുത്തൊഴുക്കാണ് ഗംഗാവലി പുഴയിലുള്ളത്. നാവികസേനയ്ക്കും ഡൈവിംഗ് സംഘത്തിനും പുഴയുടെ ആഴത്തിലിറങ്ങി പരിശോധിക്കാൻ ഈ കനത്ത കുത്തൊഴുക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
അതിനിടെ തിരച്ചിലിനായി ഫ്ലോട്ടിംഗ് പൊൻടൂൻ രീതി അവലംബിക്കാൻ ശ്രമിക്കുമെന്ന് കാർവാർ എം എൽ എ സതീഷ് സെയിൽ വ്യക്തമാക്കി.നാവിക സേനാംഗങ്ങൾക്ക് സുരക്ഷിതമായി ഇറങ്ങാനാണ് ഫ്ലോട്ടിംഗ് പൊൻടൂൺ ഈ പൊൻടൂൻ പാലം വെള്ളത്തിൽ ഉറപ്പിച്ച് നിർത്താൻ മാർഗങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്‌നൽ ലഭിച്ചിരുന്നു. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയിൽ നിന്നാണ് പുതിയ സിഗ്‌നൽ. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്‌നൽ ലഭിച്ചത്.
Discussion about this post