ബംഗളൂരു : ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസം. ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്തിലാണ്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തിരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ അടിയൊഴുക്ക് കുറഞ്ഞട്ടില്ല. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയുന്നില്ല . മുങ്ങൽ വിദഗ്ധർക്കായി ഫ്‌ലോട്ടിംഗ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഷിരൂരിലെ ദൗത്യത്തിൽ കഴിഞ്ഞ പതിന്നൊന്ന് ദിവസത്തോളമായി തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നൽ ലഭിച്ചിരുന്നു. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയിൽ നിന്നാണ് പുതിയ സിഗ്നൽ. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്നൽ ലഭിച്ചത്. ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകൾ ഇന്ന് തേടുക.
Discussion about this post