കൊൽക്കത്ത:കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് കയർത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സംഘര്‍ഷം ശക്തമായ ബംഗ്ലാദേശില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്ന മമതയുടെ പ്രസ്താവനയെ കേന്ദ്രം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ അതിരുവിട്ട പെരുമാറ്റം.ഫെഡറല്‍ ഘടനയെപ്പറ്റി തനിക്ക് നന്നായി അറിയാമെന്നും മമത പറഞ്ഞു. തന്നെ വിമര്‍ശിക്കുന്നതിന് പകരം ഈ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കൂവെന്നും മമത കൂട്ടിച്ചേര്‍ത്തു.ഫെഡറല്‍ ഘടനയെപ്പറ്റി എനിക്ക് നന്നായി അറിയാം. ഏഴ് തവണ എംപിയായിരുന്ന ആളാണ് ഞാന്‍. രണ്ട് തവണ കേന്ദ്രമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദേശനയത്തെപ്പറ്റി മറ്റാരെക്കാളും നന്നായി എനിക്കറിയാം. എന്നെ പഠിപ്പിക്കാന്‍ വരേണ്ട,” മമത പറഞ്ഞു.
കൊല്‍ക്കത്തയിലെ ഒരു പൊതുപരിപാടിയ്ക്കിടെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്ന് മമത ബാനര്‍ജി പറഞ്ഞത്. ഇതിന് പിന്നാലെ മമതയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രവിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ രംഗത്തെത്തി. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.ശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ അഭയ വാഗ്ദാനത്തിൽ ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Discussion about this post