ബംഗളൂരും: ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തി ദൗത്യ സംഘം. ഈശ്വർ മൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ ഇറങ്ങിയത്. ആദ്യം ഒരാളും പിന്നീട് രണ്ടാളും പുഴയിലേക്ക് ഇറങ്ങി. ഈ തിരച്ചിലിൽ ട്രക്കിന്റെ ക്യാബിൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
പുഴയുടെ നടുവിലായി രൂപപ്പെട്ട മൺകൂനയിൽ ആണ് ദൗത്യ സംഘം നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെ നിന്നുമായിരുന്നു നാലാമത്തെ നിർണായകമായ സിഗ്നൽ ലഭിച്ചത്. ട്രക്കിൽ നിന്നുള്ള സിഗ്നലാണ് ഇത് എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്.
ആദ്യം ദൗത്യ സംഘത്തിലെ ഒരാൾ ആയിരുന്നു താഴെ ഇറങ്ങിയത്. എന്നാൽ അൽപ്പ നേരത്തിന് ശേഷം അദ്ദേഹം തിരികെ കയറുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവും ദൗത്യത്തിലെ മറ്റൊരംഗവും ഇറങ്ങി. അതീവ ജാഗ്രതയോടെയാണ് സംഘം പുഴയിൽ ഇറങ്ങിയത്. നിലവിൽ അതിയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് സംഘം ഇറങ്ങിയിരിക്കുന്നത്. ഈശ്വർ മൽപയാണ് ഇറങ്ങിയത് എന്നാണ് വിവരം.
Discussion about this post