ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളെ കഷ്ടത്തിലാക്കിക്കൊണ്ടായിരുന്നു ടെലികോം കമ്പനികളുടെ താരിഫ് വർദ്ധന. ഒറ്റയടിച്ച് 40 രൂപയിലധികം വർദ്ധിച്ചതോടെ മൊബൈൽ റീചാർജ് ചെയ്യൽ ചിലർക്കെങ്കിലും ബാദ്ധ്യതയായി. ചിലരുടെ പ്രതിമാസ ബജറ്റിന് തന്നെ ഈ വർദ്ധനവ് കാരണം ആയിട്ടുണ്ട്. എന്നാൽ നമ്മുടെ ബജറ്റ് താളം തെറ്റാതെ തന്നെ റീചാർജും നമുക്ക് തുടരാം. അതിന് ഉതകുന്ന പ്ലാനുകളെക്കുറിച്ച് അറിഞ്ഞാൽ മാത്രം മതി.
ഇന്ത്യയിലെ വൻകിട ടെലികോം ജിയോയും ബിഎസ്എല്ലും ചില ഉപകാരപ്രദമായ പ്ലാനുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ 28 ദിവസത്തെ ദൈർഘ്യത്തെ സേവനം നൽകുന്ന പ്ലാനുകൾ ആണ് ഇവ. ഇതേക്കുറിച്ച് കൂടുതൽ അറിയാം.
28 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോയുടെ 349 രൂപയുടെ റീച്ചാർജാണ് കുറച്ച നിരക്കിൽ വലിയ ഗുണം നൽകുന്ന പ്ലാനുകളിൽ ഒന്ന്. 349 രൂപയ്ക്ക് റീചാർജ് ചെയ്താൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾസ് എന്നിവ ലഭിക്കുന്നു. ഇനി പ്രതിദിന ഡാറ്റ തീരുകയാണെങ്കിൽ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പാക്കുകളും ജിയോ വാഗ്ദാനം ചെയ്യുന്നു. 51 രൂപയ്ക്ക് 3 ജിബി, 101 രൂപയ്ക്ക് 6 ജിബി എന്നിങ്ങനെയാണ് ഡാറ്റ പാക്കുകൾ. നമ്മുടെ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി തീരുന്നതുവരെ ഈ പാക്ക് നിലനിൽക്കും. 151 രൂപ നൽകിയാൽ 9 ജിബി ഡാറ്റ പ്ലാൻ വാലിഡിറ്റി കഴിയുന്നതുവരെ ലഭിക്കും.
മറ്റ് ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ മാത്രം നിരക്ക് കൂട്ടിയിരുന്നില്ല. ഇത് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വലിയ ആശ്വാസം ആണ്. എന്നാൽ ചില പ്ലാനുകളിൽ റീചാർജ് ചെയ്താൽ നമുക്ക് വലിയ ലാഭമായിരിക്കും ഉണ്ടാകുക. അത്തരത്തിൽ ഒരു പ്ലാനാണ് 107 രൂപയുടെ പ്ലാൻ.
107 രൂപയ്ക്ക് ബിഎസ്എൻഎൽ സിം റീചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 3 ജിബി ഡാറ്റയും 200 മിനിറ്റ് നേരം കോൾ ചെയ്യാനുള്ള സേവനവും ലഭിക്കുന്നു. 35 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 108 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകളും ഇതിന്റെ പ്രത്യേകതയാണ്.
Discussion about this post