ന്യൂഡൽഹി: ശക്തമായ മഴയെ തുടർന്ന് ഡൽഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി. മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ ആണ് വെള്ളം കയറിയത്. ഏഴടിയോളം ഉയരത്തിൽ വെള്ളം എത്തിയിരുന്നു. സംഭവത്തിൽ പണ്ട് പെൺകുട്ടികൾക്കും ആൺകുട്ടിയ്ക്കുമാണ് ജീവൻ നഷ്ടമായത്. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.
ഇന്നലെ രാത്രി അതിശക്തമായ മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. സംഭവ സമയം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ബേസ്‌മെന്റിൽ ലൈബ്രറിയാണ് പ്രവർത്തിയ്ക്കുന്നത്. 30 ഓളം വിദ്യാർത്ഥികൾ ആയിരുന്നു ഇവിടെയുണ്ടായിരുന്നത്. വെള്ളം ഉയർന്നതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങി ആയിരുന്നു മൂന്ന് പേർ മരിച്ചത്. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നിരുന്ന 14 പേരെ ദുരന്തനിവാരണ സേനെയത്തി രക്ഷിച്ചു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post